വികസന കാഴ്ചപ്പാട്
കാഴ്ചപ്പാട് (Vision)
ഗ്രാമപഞ്ചായത്തുകൾ തമ്മിലുള്ള ഏകോപനവും, ഗ്രാമീണ മേഖലയിലെ അടിസ്ഥാന വികസനം, ക്ഷേമപ്രവർത്തനങ്ങൾ ,സുതാര്യത, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്ന, അടിസ്ഥാന സൗകര്യങ്ങളിലും പൊതുസേവനങ്ങളിലും മാതൃകാപരമായ ഒരു ബ്ലോക്ക് പഞ്ചായത്തായി കാഞ്ഞിരപ്പളളി വികസിപ്പിക്കുക.
ദൗത്യം (Mission)
· ഗ്രാമവികസനം: ഗ്രാമപഞ്ചായത്തുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും നിർദ്ദേശങ്ങളും നൽകുക. കാർഷികം, മൃഗസംരക്ഷണം, ചെറുകിട വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
· ക്ഷേമപദ്ധതികൾ: ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടികൾ, തൊഴിലുറപ്പ് പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ എന്നിവ വിജയകരമായി നടപ്പിലാക്കുക.
· ആരോഗ്യവും വിദ്യാഭ്യാസവും: ബ്ലോക്ക് തലത്തിലുള്ള ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുക.
· സാമൂഹ്യക്ഷേമം: സ്ത്രീകൾ, കുട്ടികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരുടെ ഉന്നമനത്തിനായി പ്രത്യേക ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക.