To submitt Application Please Visit the site https://ksmart.lsgkerala.gov.in/ui/home/citizen/login
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ നടത്തി.

September 9, 2026

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ നടത്തി. 

കാഞ്ഞിരപ്പള്ളി: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് പ്രൊഫ.റോണി.കെ.ബേബി എം.എൽ.എ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി  ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ കോൺഫറൻസ് ഹാളിൽ  നടത്തിയ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ  അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.ജീരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  റോസമ്മ ആഗസ്തി, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.ടി അയൂബ്ഖാൻ, സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം , റോസമ്മ ജോൺ, സിനി ജിബു, ആൻസി സെബാസ്റ്റ്യൻ, അഡ്വ. പി.ജി.സൂര്യകല, കിരൺ രാജൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എ.ഷാനവാസ് , ജൂലി ജോസഫ് , ടിൻസ് തോമസ്, രജ്ഞു തോമസ്, ബിജു പത്യാല, നായിഫ് ഫൈസി, കെ.എസ്. ഷിനാസ് , കാഞ്ഞിരപ്പള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സുനിൽ തേനംമാക്കൽ, അംഗങ്ങളായ സയന ഷാമോൻ, ആനിയമ്മ ജോയി, ജാസ്മിൻ മാത്യു  എന്നിവർ പ്രസംഗിച്ചു. 

കാഞ്ഞിരപ്പള്ളി സെയ്ന്റ്  ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പാൾ  ഡോ.ബിനോ.പി.ജോസഫ്  "ഇന്ത്യ - ആശയവും രൂപീകരണവും "എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ആഗസ്റ്റ്  15 , ശനിയാഴ്ച രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ  ദേശീയ പതാക ഉയർത്തും. തുടർന്ന് പ്രതിജ്ഞയും ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുകുന്ന് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ അറിയിച്ചു .

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ചരിത്ര സെമിനാർ